അമ്പലപ്പുഴ: വിദ്യാർത്ഥികളെ വായനയുടെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ അദ്ധ്യാപകർ തപാൽ മാർഗം പുസ്തകങ്ങൾ വിതരണം ചെയ്തു. കോമന നന്ദാവനം എൽ.പി സ്കൂൾ അദ്ധ്യാപകരാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം പുസ്തക വണ്ടിയുമായി വീടുകളിലെത്തി കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. ഇക്കുറി തപാൽ മാർഗം സ്വീകരിച്ചത് പോസ്റ്റോഫീസിനെയും പോസ്റ്റുമാനേയും പരിചയപ്പെടുത്തുന്നതിനും പഴയ കാല വാർത്താ വിതരണ സമ്പ്രദായങ്ങൾ കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്നതിനും അവസരമൊരുക്കാനാണെന്ന് അദ്ധ്യാപിക പി. ശ്രീലത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |