കാബൂൾ :അമ്യൂസ്മെന്റ് പാർക്ക് അഗ്നിക്കിരയാക്കി താലിബാൻ ഭീകരർ. കാബൂളിലെ ഒരു അമ്യൂസ്മെന്റ് പാർക്കിൽ താലിബാൻ ഭീകരർ ഉല്ലസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിൽ ഒരു പാർക്ക് മുഴുവൻ രാത്രിയിൽ കത്തുന്നതായി കാണാം. വീഡിയോ ഷെയർ ചെയ്ത ഒരു ട്വിറ്റർ ഉപയോക്താവ് ക്ലിബർ ഷെബർഗാനിലെ ബോക്ദി അമ്യൂസ്മെന്റ് പാർക്കിന്റേതാണെന്ന് അവകാശപ്പെട്ടു.
പാർക്കിനുള്ളിൽ പ്രതിമകളും വിഗ്രഹങ്ങളും ഉണ്ടെന്നും അത് ഇസ്ലാമിക ആചാരങ്ങൾക്ക് എതിരാണെന്നും അതിനാലാണ് കത്തിച്ചതെന്നും താലിബാൻ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |