SignIn
Kerala Kaumudi Online
Friday, 03 May 2024 10.55 PM IST

എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ മാറ്റി

exam

തിരുവനന്തപുരം: പി.എസ്.സി ഒക്ടോബറിൽ നടത്താനിരുന്ന എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. ഒക്ടോബർ 23നാണ് ലോവർ ഡിവിഷൻ ക്ളാർക്ക് നിയമനത്തിനുള്ള മുഖ്യപരീക്ഷ നടത്താനിരുന്നത്. ഇത് നവംബർ 20ന് നടത്തുമെന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 30ന് നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്‌കർ, സീമാൻ തുടങ്ങിയ ത‌സ്‌തികകളുടെ മുഖ്യപരീക്ഷ നവംബർ 27ന് നടത്തും.

ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്‌മാൻ/ ഹെഡ് ഡ്രാഫ്ട്സ്‌മാൻ ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിന്റെ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 25 രാത്രി 12 മണി വരെയായി ദീർഘിപ്പിച്ചു.

ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡിൽ മെയിന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്കൽ) തസ്‌തികയിലേക്ക് ആഗസ്റ്റ് 25, 27, സെപ്‌തംബർ 1, 3, 6, 8, 9, 14, 15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അടുത്തുള്ള പി.എസ്.സി ജില്ല/റീജിയണൽ ഓഫീസിൽ വച്ചും പ്രമാണപരിശോധന നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.