ആലപ്പുഴ: ബാലവേദിയുടെ ജില്ലാതല ഓൺലൈൻ കലോത്സവമായ ഓണപ്പുലരി 2021ന് തുടക്കമായി. സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് വഴി മന്ത്രി പി.പ്രസാദ് കലോത്സവം ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ,സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.ജ്യോതിസ്, പ്രോഗ്രസീവ് ഫോറം ജില്ലാ സെക്രട്ടറി പ്രേംസായി ഹരിദാസ് എന്നിവർ പങ്കെടുത്തു. ബാലവേദി ജില്ലാ രക്ഷാധികാരി ടി.ടി.ജിസ്മോൻ സ്വാഗതവും സനൂപ് കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.കലോത്സവം ഇന്ന് വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം കവി വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |