അമ്പലപ്പുഴ : ലോക്കൽ കമ്മിറ്റികൾ ഒരു നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകണമെന്ന സി.പി. എം സംസ്ഥാന സമ്മേളനത്തിന്റെ ആഹ്വാന പ്രകാരം വണ്ടാനം ലോക്കൽ കമ്മറ്റി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വണ്ടാനം നാവക്കാട് വീട്ടിൽ പൊന്നമ്മക്കാണ് വീട് നിർമ്മിച്ചു നൽകിയത്. എച്ച് .സലാം എം. എൽ .എ താക്കോൽദാനം നിർവഹിച്ചു. ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ അധ്യക്ഷനായി. എ. പി .ഗുരുലാൽ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗം സി .ഷാംജി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഹാരിസ്, പി .ജി .സൈറസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി .അൻസാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |