ചേർത്തല: വ്യവസായ–വാണിജ്യ വികസനത്തിൽ ചേർത്തലയ്ക്ക് തിലകകുറിയായി ലക്ഷ്വറി ബിസിനസ് ഹോട്ടൽ വെളിയിൽ കാസിൽസ് പള്ളിപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു. ബിസിനസ് സംരംഭകർക്കും പൊതുജനത്തിനും ആതിഥേയത്വം ഒരുക്കാനുള്ള ആധുനിക സംവിധാനങ്ങളോടെയാണ് ഹോട്ടൽ. ഫോർസ്റ്റാർ പദവിയുള്ള ഹോട്ടലിന് നാല് നിലകളിലായി 22,000 ചതുരശ്ര അടി വിസ്തീർണമുണ്ട്.
മൂന്ന് കോൺഫറൻസ് ഹാളുകൾ, മുഴുവൻ സമയ ബിസിനസ് ഡെസ്ക്, സുസജ്ജമായ 15 മുറികൾ, ഉന്നത നിലവാരത്തിലെ റസ്റ്റോറന്റ്, വിശാലമായ പാർക്കിംഗ് ഏരിയ, ഇന്ത്യൻ- വിദേശ ഭക്ഷണങ്ങളുടെ ഒൗട്ട് ഡോർ ഡെലിവറി, ഹോട്ടൽ മുഴുവൻ വൈ-ഫൈ തുടങ്ങിയവയും പ്രത്യേകതയാണ്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ എന്നിവർ ദീപ പ്രകാശനവും കൃഷിമന്ത്റി പി. പ്രസാദ് നാടമുറിക്കലും നടത്തി ഉദ്ഘാടനം ചെയ്തു. വെളിയിൽ ഗ്രൂപ്പ് ചെയർമാൻ വി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, നൈസി ബെന്നി, കെ. ശ്രീനിവാസൻ, കെ.എസ്. ശശികുമാർ, സി.കെ. ഷാജിമോഹൻ, വെള്ളിയാകുളം പരമേശ്വരൻ, പി.ടി. മന്മഥൻ, കെ. രാജപ്പൻ നായർ, എസ്. രാധാകൃഷ്ണൻ, കിരൺ മാർഷൽ, എം.കെ. ഉത്തമൻ, കെ.വി. സാബുലാൽ, ഡോ. ടീന ആന്റണി, വെളിയിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി. സന്തോഷ്, ഡയറക്ടർ ബോബി സന്തോഷ് എന്നിവർ സംസാരിച്ചു. വയലിനിസ്റ്റ് ബിജു മല്ലാരി നയിച്ച മല്ലാരി ഫ്യൂഷനും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |