SignIn
Kerala Kaumudi Online
Friday, 26 April 2024 10.45 AM IST

ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്‌തു; കാരണമായത് ലോക്ഡൗണിൽ ലോൺ തിരിച്ചടവ് മുടങ്ങിയതെന്ന് കുടുംബം

kollam

കൊല്ലം: കൊവിഡ് ലോക്ഡൗൺ സൃഷ്‌ടിച്ച ആഘാതം മൂലമുള‌ള മറ്റൊരു ആത്മഹത്യ കൂടി. കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്‌തു. കുണ്ടറ കൈതക്കോട് കല്ലു സൗണ്ട്സ് ഉടമയായ സുമേഷാണ് തിങ്കളാഴ്‌ച ഉച്ചയോടെ ആത്മഹത്യ ചെയ്‌തത്.

ലോക്ഡൗൺ മൂലം വരുമാനം നിലച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു സുമേഷ്.സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള‌ള വസ്‌തു ഈട് നൽകിയാണ് സ്ഥാപനം നടത്തിയിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രയാസമുണ്ടായി. ഇതാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്ന് സുമേഷിന്റെ കുടുംബം പറയുന്നു.

മുൻപ് തിരുവനന്തപുരത്തും ഇത്തരത്തിൽ ലോക്ഡൗൺ സൃഷ്‌ടിച്ച വരുമാന നഷ്‌ടവും കടവും കാരണം ആത്മഹത്യകളുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HANGED, MAN, LOCKDOWN, SUICIDE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.