SignIn
Kerala Kaumudi Online
Sunday, 05 May 2024 8.39 PM IST

പാരാലിമ്പിക്സിന് തുടക്കം

paralimpics

ടോക്കിയോ : കാണികളില്ലെങ്കിലും ആവേശം ഒട്ടും കുറയാതെ അംഗപരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ടോക്കിയോയിൽ തുടക്കം.ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ടെക്ചന്ദാണ് ഇന്ത്യൻ പതാകയേന്തിയത്. ജാപ്പനീസ് ചക്രവർത്തി നരുഹിതോ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ഇന്റർ നാഷണൽ പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആൻഡ്രൂ പാഴ്സൺസ്,ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്, അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഭർത്താവ് ഡഗ്ളസ് എംഹോഫ് തുടങ്ങിയവർ പങ്കെടുത്തു.

പങ്കെടുക്കുന്ന 162 രാജ്യങ്ങളുടെ ദേശീയ പതാകയ്ക്ക് ഒപ്പം അഭയാർത്ഥി ടീമിന്റെ പതാകയും ഗെയിംസിൽ പങ്കെടുക്കുന്നില്ലെങ്കിലും അഫ്ഗാനിസ്ഥാന്റെ പതാകയും മാർച്ച് പാസ്റ്റിൽ അണിനിരന്നു. ഒരു വോളണ്ടിയറാണ് അഫ്ഗാൻ പതാക വഹിച്ചത്. മത്സരങ്ങൾ ഇന്ന് ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PARALIMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.