അമ്പലപ്പുഴ: ഒരുകൂട്ടം യുവാക്കളുടെ കരങ്ങൾ നിർദ്ധന കുടുംബത്തിന് തുണയായി. അവിവാഹിതയായ ജമുനയ്ക്കും മാതാവ് രാധയ്ക്കുമാണ് കരുമാടിയിലെ കലാ - സാംസ്കാരിക സംഘടനയായ കരുമാടിക്കുട്ടൻസ് സ്റ്റേഷനറി കട ഒരുക്കിനൽകിയത്. കരുമാടി ജംഗ്ഷന് കിഴക്ക് അമ്പലപ്പുഴ - തിരുവല്ല റോഡിനരികിൽ വിൽപ്പനയ്ക്കുള്ള സാധനങ്ങൾ ഉൾപ്പെടെ ഏകദേശം അറുപതിനായിരം രൂപ ചെലവഴിച്ചാണ് വരുമാനമാർഗം ഒരുക്കി നൽകിയത്. എച്ച്.സലാം എം.എൽ.എ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. കരുമാടിക്കുട്ടൻസ് ചെയർമാൻ കെ.കെ. കുഞ്ചുപിള്ള അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, ഗ്രാമ പഞ്ചായത്തംഗം വീണ ശ്രീകുമാർ, കരുമാടിക്കുട്ടൻസ് ജനറൽ സെക്രട്ടറി ബിജു.പി. മംഗലം, ഷാജി കരുമാടി, പ്രദീപ്, അനീഷ് പത്തിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |