കടയ്ക്കാവൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ യുവതിയെ അസഭ്യം പറയുകയും കടന്നുപിടിക്കുകയും ചെയ്ത പ്രതി കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. പൂത്തുറ അഞ്ചക്കടവ് പാലത്തിന് സമീപം ദിനീഷ്ഭവനിൽ ദിനീഷാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി എട്ടരയോടെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ കടയ്ക്കാവൂരിലെ വീട്ടിലേക്ക് വരവെ പ്രതി ബൈക്കിൽ പിന്തുടരുകയും തുടർന്ന് യുവതിയെ അസ്ലീലം പറയുകയും കടന്നുപിടിക്കുകയും ആയിരുന്നു. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ കേസുകൾ നിലവിലുണ്ട്. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷിന്റെ നേതൃത്ത്വത്തിൽ എസ്.ഐമാരായ നസറുദീൻ, മാഹീൻ, മനോഹർ, എ.എസ്.ഐമാരായ രാജീവ്, ശ്രീകുമാർ ,സീനിയർ സിവിൽ പൊലീസുകാരായ ജ്യോതിഷ്, ബാലു, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |