SignIn
Kerala Kaumudi Online
Saturday, 27 April 2024 10.14 AM IST

ആനന്ദ മൊബൈൽ ആപ്പ് പുറത്തിറക്കി എൽ.ഐ.സി

lic

ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ, ഏജന്റിന്റെ സഹായത്താൽ കടലാസ്‌രഹിത നടപടികളോടെ എളുപ്പം നേടാൻ സഹായിക്കുന്ന ആത്മനിർഭർ ഏജന്റ്‌സ് ന്യൂ ബിസിനസ് ഡിജിറ്റൽ ആപ്ളിക്കേഷന്റെ (ആനന്ദ) മൊബൈൽ ആപ്പ് എൽ.ഐസി പുറത്തിറക്കി. ആപ്പിന്റെ ഉദ്ഘാടനം എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാർ നിർവഹിച്ചു.

മാനേജിംഗ് ഡയറക്‌ടർമാരായ മിനി ഐപ്പ്, മുകേഷ് കുമാർ ഗുപ്‌ത, രാജ് കുമാർ, സിദ്ദാർത്ഥ മൊഹന്തി തുടങ്ങിയവർ സംബന്ധിച്ചു. കടലാസ് രഹിത കെ.വി.സി നടപടികളിലൂടെ, ആധാർ അധിഷ്‌ഠിത ഇ-ഓതന്റിക്കേഷൻ മുഖേന ഏജന്റിന്റെ സഹായത്താൽ ഇൻഷ്വറൻസ് പരിരക്ഷ നേടാൻ സഹായിക്കുന്ന ആപ്ളിക്കേഷനാണ് ആനന്ദ.

കൊവിഡ് കാലത്ത് സാമൂഹിക അകലം 'ന്യൂ നോർമൽ" ആയി മാറിയ പശ്‌ചാത്തലത്തിൽ ഏജന്റുമാരെ നേരിൽ കാണാതെ തന്നെ പുതിയ ഇൻഷ്വറൻസ് പോളിസി എടുക്കാൻ സഹായിക്കുന്നതാണ് ആനന്ദ ആപ്പ്. ഉപഭോക്താക്കൾക്ക് വീട്/ഓഫീസ് തുടങ്ങി എവിടെ നിന്നും പുതിയ പോളിസി ഈ ആപ്പ് വഴി വാങ്ങാം. ആനന്ദ ആപ്പ് ഉപയോഗിച്ചുള്ള ആദ്യ ലൈഫ് ഇൻഷ്വറൻസ് പോളിസി വിതരണം ചെയർമാൻ എം.ആർ. കുമാറിന്റെ സാന്നിദ്ധ്യത്തിൽ എൽ.ഐ.സി പശ്ചിമ മേഖലാ മുംബയ് ഡിവിഷൻ -3യിലെ ഏജന്റ് മെറിൽ ബാപ്‌റ്റിസ്‌റ്റ നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ANANDA APP, LIC ANANDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.