ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 2188 പേർക്ക്
1230 പേർക്ക് രോഗമുക്തി
ആലപ്പുഴ: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്നലെ 2188 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10,858 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.55 ശതമാനമായി ഉയർന്നു. 2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 1230 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ 2,45,263 പേർ രോഗമുക്തരായി.
17.58 ലക്ഷം ഡോസ് വാക്സിൻ നൽകി
ജില്ലയിൽ ഇതുവരെ 17,58,723 ഡോസ് വാക്സിൻ നൽകി. 12,68,961 പേർ ആദ്യ ഡോസും 4,89,762 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം 17,600 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |