SignIn
Kerala Kaumudi Online
Saturday, 27 April 2024 4.22 AM IST

അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ്

lab

# ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ആലപ്പുഴ: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയാണ് രജിസ്ട്രേഷൻ. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ എന്നിവയിൽ ഉൾപ്പെടാത്ത വിവിധ തൊഴിൽ മേഖലകളിലുള്ളവർക്കാണ് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നത്.

വീട്ടുജോലിക്കാർ, കർഷക തൊഴിലാളികൾ, ആശാരിമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, മൃഗപരിപാലനത്തിലുള്ളവർ ഉൾപ്പെടെ 30ൽ അധികം വിഭാഗത്തിലുള്ള എല്ലാ അസംഘടിത മേഖലയിലുള്ള തൊഴിലാളികൾക്കും പേര് രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കാം. ഈ കാർഡിൽ ഏകീകൃത തിരിച്ചറിയൽ നമ്പരുമുണ്ടാകും (യു.എ.എൻ). രാജ്യത്തുടനീളം തൊഴിലാളികൾക്ക് ഇതുപയോഗിക്കാനാകും.

ഏറ്റവും അടുത്തുള്ള ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററുകളിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഓൺലൈനായി നേരിട്ടും രജിസ്റ്റർ ചെയ്യാനാകും.

ഇൻഷ്വറൻസ് പരിരക്ഷ

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് സാമൂഹ്യക്ഷേമ പദ്ധതികൾ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ സംയുക്തമായി ആവിഷ്‌കരിക്കും. രജിസ്റ്റർ ചെയ്തവർക്കായിരിക്കും പദ്ധതി ആനുകൂല്യം. തൊഴിലാളികൾക്ക് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (പി.എം.എസ്.ബി.വൈ) പദ്ധതി പ്രകാരം ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്. അപകടമരണത്തിന് രണ്ടുലക്ഷവും പൂർണമായുണ്ടാകുന്ന ശാരീരിക വൈകല്യങ്ങൾക്ക് ഒരുലക്ഷം രൂപയുമാണ് പരിരക്ഷ. കൂടാതെ സർക്കാരിന്റെ വിവിധ തൊഴിൽ നൈപുണ്യപരിശീലന പരിപാടികളിൽ പങ്കെടുക്കാനും തൊഴിൽ നേടാനും സാധിക്കും.

ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം

16 മുതൽ 59 വയസുവരെയുള്ള ഇ.എസ്.ഐ, പി.എഫ് ആനുകൂല്യമില്ലാത്ത വരുമാന നികുതി അടയ്ക്കാത്ത എല്ലാ അസംഘടിത തൊഴിലാളികൾക്കും.

ആവശ്യമായ രേഖകൾ
1. ആധാർ നമ്പർ

2. ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ

3. അല്ലെങ്കിൽ ബയോമെട്രിക് രേഖകൾ

4. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

തൊഴിലാളികളുടെ നേട്ടങ്ങൾ

1. സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗമാകാം

2. ക്ഷേമ പദ്ധതി ആനുകൂല്യം

3. പ്രധാനമന്ത്രി സൂരക്ഷ ബീമ യോജന ഇൻഷ്വറൻസ്

4. തൊഴിൽ, നൈപുണ്യ വികസനം

5. കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കൽ

അസംഘടിത തൊഴിലാളികൾ രാജ്യത്ത്: 43.5കോടി

ജില്ലയിൽ: 0.5 ലക്ഷം

അന്യസംസ്ഥാന തൊഴിലാളികൾ: 13,000

"

അസംഘടിത തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗത്വം ലഭിച്ച തൊഴിലാളികളാണ് ജില്ലയിൽ കൂടുതലും.

ജില്ലാ ലേബർ ഓഫീസർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.