അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന കാലഘട്ടത്തിലൂടെ കടന്ന് പോകുന്നതെങ്കിലും തിരക്കുകളിൽ നിന്ന് അവധിയെടുത്ത് കുറച്ചുകാലം കുടുംബത്തോടൊപ്പം ചെലവഴിവാക്കാനാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ തീരുമാനം.
ഗുണശേഖറിന്റെ സംവിധാനത്തിൽ മലയാളി താരം ദേവ്മോഹനോടൊപ്പമഭിനയിക്കുന്ന ശാകുന്തളം അടുത്തിടെയാണ് സാമന്ത പൂർത്തിയാക്കിയത്.
ഒടുവിൽ റിലീസായ സാമന്തയുടെ ഓ ബേബി എന്ന ചിത്രവും ഫാമിലിമാൻ - 2 എന്ന വെബ് സീരീസും സൂപ്പർഹിറ്റായിരുന്നു. വൻ നിർമ്മാണക്കമ്പനികളുടെയും, ഒ.ടി.ടി ഭീമന്മാരുടെയും ഓഫറുകൾ തേടിയെത്തുന്നുണ്ടെങ്കിലും തത്കാലം പുതിയ പ്രോജക്ടുകൾ സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ് താരം.
തെലുങ്കിലെ സൂപ്പർ താരങ്ങളായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ചിത്രങ്ങളും സാമന്ത വേണ്ടെന്ന് വച്ചവയിൽ ഉൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |