നായികാ എന്നതിലുപരി ചിത്രകാരിയെന്ന നിലയിലും തിളങ്ങിയിരിക്കുകയാണ് യുവനടി കാർത്തിക മുരളീധരൻ. സി ഐ എ, അങ്കിൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കാർത്തിക ലോകമേ തറവാട് കലാപ്രദർശനത്തിൽ ചിത്രങ്ങളും കൊളാഷും ഒരുക്കി ശ്രദ്ധനേടി. ആലപ്പുഴ കയർ കോർപ്പറേഷൻ കെട്ടിടത്തിലാണ് ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.സൃഷ്ടി സ്കൂൾ ഓഫ് ആർട്സ് ഡിസൈൻ ആൻഡ് ടെക്നോളജിയിൽനിന്നു പഠനം പൂർത്തിയാക്കിയ കാർത്തിക നാടകരംഗത്തും സജീവമാണ്. ലഗേ രഹോ മുന്നാ ഭായ്, ത്രീ ഇഡിയറ്റ്സ്, പികെ, പാനിപ്പറ്റ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ബോളിവുഡ് ക്യാമറാമാൻ സി.കെ. മുരളീധരന്റെ മകളാണ് കാർത്തിക. മുംബൈയിലാണു സ്ഥിരതാമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |