കോലഞ്ചേരി: ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് യുവവ്യവസായിയുടെ കൈത്താങ്ങ്. മറ്റക്കുഴിയിൽ വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത നാല് കുടുംബങ്ങൾക്കാണ് കൊറ്റനേത്ത് പോൾസൺ സൗജന്യമായി നാല് സെന്റ് വീതം നൽകിയത്.
വെൺമണിയിൽ ചേർന്ന സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ രേഖകൾ കുടുംബങ്ങൾക്ക് കൈമാറി. ഏരിയാ കമ്മിറ്റിയംഗം അഡ്വ. കെ.സി. പൗലോസ് അദ്ധ്യക്ഷനായി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്. മാമല സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു മുണ്ടക്കൽ, പഞ്ചായത്തംഗം ബീന ജോസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |