കുട്ടനാട്: കോൺഗ്രസ് പുളിങ്കുന്ന് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സുധാകരൻ പെരുമ്പ്രക്കാട് അദ്ധ്യക്ഷനായി. കോൺഗ്രസ് പുളിങ്കുന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോഷി കൊല്ലാറ, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ജോസ്, കെ.എസ്.യു കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ ജോർജ്, അപ്പച്ചൻ മുപ്പതിൽ, ചാച്ചപ്പൻ വേലിയാത്ത്, എ.എം. മനോഹരൻ, വാർഡ് മെമ്പർ നീനു ജോസഫ്, രാജു വാണിയപ്പുരയ്ക്കൽ, തോമസ് അറയ്ക്കൽ, തോമസുകുട്ടി ഇടശേരിപറമ്പ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |