ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1486 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 11621 ആയി. 15.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1445 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 37 പേരുടെ സമ്പർക്കഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 1246 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 249427 പേർ രോഗമുക്തരായി.
ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് 67 കേസുകൾ രജിസ്റ്റർ ചെയ്തു. 31 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 9 പേർക്കെതിരെയും, മാസ്ക്ക് ധരിക്കാത്തതിന് 891 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 517 പേർക്കെതിരെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. 3813 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |