SignIn
Kerala Kaumudi Online
Saturday, 27 April 2024 5.29 AM IST

വിദേശത്തേക്ക് പറക്കാൻ കടമ്പകൾ നിരവധി

air-travel

കൊച്ചി: കൊവിഡ് വ്യാപനം കുറഞ്ഞതിനാൽ ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ചെങ്കിലും യാത്ര സഫലമാകാൻ കടക്കേണ്ടത് ഒട്ടേറെ കടമ്പകൾ. ഇന്നലെ മുതൽ സന്ദർശക വീസയുള്ളവർക്കും യു.എ.ഇ പ്രവേശനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇവർ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ ആയിരിക്കണം.

ഇന്ത്യയിൽ കൊവിഷീൽഡിനാണ് അംഗീകാരമുള്ളത്. രണ്ടു ഡോസ് കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാം. യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറിനകവും വിമാനത്താവളത്തിൽ നാലു മണിക്കൂറിനുള്ളിലും പി.സി.ആർ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് യു.എ.ഇയിൽ പ്രവേശിക്കാനാവുക. യു.എ.ഇയിലെത്തി അൽ ഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്‌ത് രേഖകൾ അ‌പ്‌ലോഡ്‌ ചെയ്യുകയും വേണം.

ബഹ്‌റിൻ, ബംഗ്ളാദേശ്, ഭൂട്ടാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, മാലിദ്വീപ്, ജപ്പാൻ, കുവൈറ്റ്, കെനിയ, നേപ്പാൾ, നെതർലൻഡ്‌സ്, ഒമാൻ, ഖത്തർ, റഷ്യ, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും യാത്രയ്ക്ക് 48-72 മണിക്കൂർ മുമ്പ് പി.സി.ആർ ടെസ്‌റ്റ് നടത്തി നെഗറ്റീവ് ആയവർക്കും അംഗീകൃത വാക്‌സിൻ മുഴുവൻ ഡോസ് സ്വീകരിച്ചവർക്കും യാത്രാനുമതി നൽകിയിട്ടുണ്ട്.

ഇവിടങ്ങളിൽ എത്തിയശേഷം വിമാനത്താവളത്തിൽ നടത്തുന്ന ടെസ്‌റ്റിൽ കൊവിഡ് പോസിറ്റീവായാൽ, സ്വന്തം ചെലവിൽ സർക്കാരിന്റെ 'ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ" ഏഴു മുതൽ 14 ദിവസം വരെ കഴിയേണ്ടി വരും. മാലിദ്വീപ്, സൗത്ത് ആഫ്രിക്ക, എത്യോപ്യ, റഷ്യ, ഈജിപ്‌ത് എന്നിവിടങ്ങളിൽ ഇന്ത്യക്കാർക്ക് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശിക്കാം, നിർബന്ധിത ക്വാറന്റൈൻ ഇല്ല.

ഗ്രീൻ പാസിലൂടെ യൂറോപ്പിലേക്ക്

അംഗീകൃത കൊവിഡ് വാക്‌സിന്റെ ഇരു ഡോസുകളും സ്വീകരിച്ചവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും യൂറോപ്യൻ യൂണിയനിലെ 16 രാജ്യങ്ങളിൽ പ്രവേശിക്കാം. ഫ്രാൻസ്, ഓസ്‌ട്രിയ, ബൽജിയം, ബൾഗേറിയ, ഫിൻലൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്വിയ, നെതർലൻഡ്‌സ്, സ്ളൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയാണവ. യൂറോപ്യൻ യൂണിയന്റെ 'ഗ്രീൻ പാസ്" പദ്ധതി പ്രകാരമാണ് പ്രവേശനം.

ബ്രിട്ടൻ, ഖത്തർ, ബഹ്റിൻ എന്നിവടങ്ങളിലെത്തുന്ന ഇന്ത്യക്കാർക്ക് നിർബന്ധിത ക്വാറന്റൈനുണ്ട്.

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ സെപ്‌തംബർ 30 വരെ നീട്ടിയിട്ടുണ്ട്. യു.എ.ഇ അടക്കം ചില രാജ്യങ്ങളുമായുള്ള പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലുള്ള യാത്രാ, ചരക്കുവിമാന സർവീസുകൾക്ക് അനുമതിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FLY ABROAD, COVID RESTRICTIONS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.