പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന്റെയും ഷെമിയുടെയും മകൻ സച്ചിനും കായംകുളത്ത് അഷ്റഫ്- ഷീബ ദമ്പതികളുടെ മകൾ അയന്നയും വിവാഹിതരായി. ഇരുവരും ഇൻഫോസിസിലെ എൻജിനീയർമാരാണ്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ജോഷി, സുരേഷ് ഗോപി, ഷാജി കൈലാസ്, സിദ്ദിഖ്, ജോജുജോർജ്, എസ്.എൻ. സ്വാമി, സിയാദ് കോക്കർ, സൈജു കുറുപ്പ്, മധുപാൽ, എബ്രഹാം മാത്യു, ഷീലു എബ്രഹാം, പ്രശാന്ത് അലക്സാണ്ടർ, ഷാജികുമാർ, ജോണി ആന്റണി, മനുരാജ്, ഡിക്സൺ പൊഡുത്താസ് തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.