പന്തളം: ജില്ലയിലെ സ്വകാര്യ ഐ.ടി.ഐകളിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ചു. ജില്ലയിൽ 17 സ്വകാര്യ ഐ.ടി.ഐ കളാണ് എൻ. സി. വി. ടി അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്. തൊഴിൽ സാദ്ധ്യതയുള്ള 15 ൽ പരം ട്രേഡുകളിൽ അഡ്മിഷൻ ലഭിക്കുവാനായി ഏറ്റവും അടുത്തുള്ള സ്വകാര്യ ഐ.ടി.ഐ യുമായി ബന്ധപ്പെടണം.ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് മൈനൊറിറ്റി സ്കോളർഷിപ്പും. പട്ടികജാതി വിഭാഗങ്ങൾക്ക് 10 ശതമാനം സീറ്റിൽ ഗവണ്മെന്റ് സ്കോളർഷിപ്പും ലഭിക്കും. അഡ്മിഷൻ നേടേണ്ട അവസാന തീയതി 14 .കൂടുതൽ വിവരങ്ങൾക്കായി പ്രൈവറ്റ് ഐ. ടി. ഐ മാനേജ്മെന്റ് അസോസിയേഷൻ ഹെൽപ്‌ലൈൻ ഫോൺ: 9446438028.