ഹരിപ്പാട്: ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് മണ്ണാറശാല യു.പി.എസിൽ രമേശ് ചെന്നിത്തല എം. എൽ. എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ എസ്. നാഗദാസ്, സ്പോർട്സ് കൗൺസിൽ ഒബ്സർവർ എസ്. കെ സുരേഷ് കുമാർ, ഷജിത്ത് ഷാജി, രഞ്ജുസക്കറിയ , വിനു പൊന്നച്ചൻ, എൻ. ജി ശിവശങ്കർ എന്നിവർ സംസാരിച്ചു. മണ്ണാറശാല സ്കൂൾ പ്രധമാദ്ധ്യാപകൻ എൻ.ജയദേവൻ സമ്മാന വിതരണം നടത്തി. നിഷാന്ത്. എസ്. നായർ നന്ദി പറഞ്ഞു. ലീ ബ്രദേഴ്സ് കായംകുളം ഒന്നാം സ്ഥാനവും മുഹമ്മദലി ബോക്സിംഗ് ക്ലബ് കായംകുളം രണ്ടാം സ്ഥാനവും സെൻ്റ് മേരീസ് ബഥനി സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.