പാലാ:അനധികൃതമദ്യവില്പന നടത്തിയ മുൻ പഞ്ചായത്ത് മെമ്പറെ എക്സൈസ് പിടികൂടി. നെല്ലിയാനി ലയൺസ് ക്ലബ്ബിന് സമീപം നാളുകളായി ഓട്ടോറിക്ഷയിൽ മദ്യം വിറ്റിരുന്ന ഇടനാട് വട്ടക്കുന്നേൽ അജി(43)യെയാണ് പാലാ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബി.ആനന്ദരാജും സംഘവും ചേർന്ന് ഇന്നലെ രാത്രി പിടികൂടിയത്. കരൂർ പഞ്ചായത്ത് മുൻമെമ്പറും പൊതുപ്രവർത്തകനുമായ അജി നാളുകളായി അനധികൃതമദ്യവില്പന തുടരുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് 13 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച
13,060 രൂപയും ഓട്ടോറിക്ഷയും പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രവന്റീവ് ഓഫീസർ സി.കണ്ണൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ടോബിൻ അലക്സ്, ടി.ഷിബിൻ, പ്രണവ്,വിജയ്, മർക്കോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജയപ്രഭ എന്നിവരും റെയ്ഡിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |