വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഊപ്പോട് വീട്ടിൽ ഫെബിൻഷായാണ് (19) അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുകയും പ്രേമം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വർക്കല സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വർക്കല ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം സി.ഐ ജി. പ്രശാന്ത് എസ്.ഐ ഷംസുദ്ദീൻ, ഷാനവാസ് എന്നിവർ ചേർന്ന് യുവാവിനെ വർക്കല മൈതാനം ജംഗ്ഷനിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |