SignIn
Kerala Kaumudi Online
Saturday, 27 April 2024 8.59 AM IST

പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറയും, ജയലക്ഷ്മിക്ക് നൽകിയ വാഗ്ദ്ധാനം പാലിച്ച് സുരേഷ് ഗോപി

narendra-modi

പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി എം പിക്ക് ജയലക്ഷ്മി എന്ന കുട്ടി സമ്മാനിച്ച പേരയ്ക്കാ തൈ പ്രധാനമന്ത്രിയ്ക്ക് ലഭിച്ചു. വാഗ്ദ്ധാനം ചെയ്തത് പോലെ താൻ പേരയ്ക്കാ തൈ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു എന്ന് ഫേസ്ബുക്കിലൂടെയാണ് ജയലക്ഷ്മിയെ സുരേഷ് ഗോപി അറിയിച്ചത്. നരേന്ദ്ര മോദിക്ക് തൈ കൈമാറുന്ന ചിത്രവും പങ്ക് വച്ചിട്ടുണ്ട്. പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാമെന്നാണ് ചിത്രത്തിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞിട്ടുള്ളത്. ജയലക്ഷ്മിയുടെ ആഗ്രഹം സാധിച്ചു നൽകിയ സുരേഷ് ഗോപിയുടെ പ്രവൃത്തിക്ക് കൈയ്യടിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. ഈ വിശേഷം അടുത്ത മൻ കി ബാത്തിൽ പ്രധാനമന്ത്രി പങ്കുവയ്ക്കുമെന്ന് കരുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Nurtured by a thoughtful young girl in a courtyard of Pathanapuram, all set to bloom in the residence of the Indian Prime Minister. Handed over the guava sapling presented by Jayalakshmi (on my visit to Gandhi Bhavan) to the Prime Minister Narendra Modi ji yesterday as promised. The PM accepted it wholeheartedly and assured to have it planted in his official residence.

പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.

Connect with the people; Age: no bar, Caste: no bar, Status: no bar.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYALAKSHMI, INDIAN PM, NARENDRA MODI, SURESHGOPI, SURESH GOPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.