SignIn
Kerala Kaumudi Online
Saturday, 27 April 2024 8.19 AM IST

അഫ്ഗാനിസ്ഥാനിൽ താലിബാൻ തിരിച്ചെത്തിയത് ആഘോഷിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങളുമുണ്ട്, നടന്റെ പ്രസ്താവന വിവാദമായി

taliban-

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരികെ എത്തുന്നത് ആഘോഷിക്കുന്നവരിൽ ഇന്ത്യൻ മുസ്ലീങ്ങളുമുണ്ടെന്ന നടൻ നസീറുദ്ദീൻ ഷായുടെ വാക്കുകൾ വിവാദമായി. സമൂഹമാദ്ധ്യങ്ങളിലൂടെ നിരവധി പേർ അദ്ദേഹത്തിനെ പരസ്യമായി വിമർശിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നസീറുദ്ദീൻ ഷാ. താലിബാന്റെ തീരുമാനങ്ങളെ വിമർശിച്ചതിനൊപ്പമാണ് ഇത്തരം വിവാദ പ്രസ്താവന അദ്ദേഹം നടത്തിയത്.

പ്രാകൃതമായ പാരമ്പര്യങ്ങളോടും മൂല്യങ്ങളോടും ഒപ്പം ജീവിക്കാനാണോ അതോ ആധുനികതയെ പിന്തുണയ്ക്കാനാണോ താത്പര്യമെന്ന് എല്ലാ ഇന്ത്യാക്കാരും സ്വയം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വയം പ്രമോഷനായി മുസ്ലീം ഐഡന്റിറ്റി ഉപയോഗിക്കുകയാണ് താരം ചെയ്യുന്നതെന്ന് വിമർശകർ ആരോപിച്ചു. ചിലയാളുകൾ നടനെ നിരീശ്വരവാദി എന്നും വിശേഷിപ്പിച്ചു. എന്നാൽ താരത്തിന് പിന്തുണയുമായി എത്തിയവരും ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TALIBAN, INDIAN MUSLIMS, CINE ACTOR, AFGHANISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.