SignIn
Kerala Kaumudi Online
Thursday, 14 May 2026 6.06 PM IST

ഫ്രിഡ്ജിനു പിന്നിൽ ഒളിച്ച കുട്ടി ഷോക്കേറ്റു മരിച്ചു

rooth-

കുറവിലങ്ങാട്: കൂട്ടുകാർക്കൊപ്പം കളിയ്ക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് ഒന്നരവയസ്സുകാരി മരിച്ചു. വെമ്പള്ളി കദളിക്കാട്ടിൽ അലെൽ- ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം അലെൽ ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ വെമ്പള്ളിയിലെ കുട്ടിയുടെ അമ്മവീട്ടിലായിരുന്നു സംഭവം. അലെൽ ടൈയിൽ ജോലിയ്ക്കും ശ്രുതി പഞ്ചായത്തിലെ കരാർ ജോലിയ്ക്കുമായി പോകുമ്പോൾ
റൂത്ത് മറിയത്തെയും സഹോദരി സയറയേയും വെമ്പള്ളിയിലെ അമ്മവീട്ടിൽ ആക്കുകയാണ് പതിവ്. സമീപത്തെ കുട്ടികൾക്കൊപ്പം വീട്ടിൽ സാറ്റ് കളിക്കുന്നതിനിടെ റൂത്ത് മറിയം ഫ്രിഡ്ജിന് പിറകിൽ ഒളിച്ചപ്പോഴാണ് ഷോക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറവിലങ്ങാട് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി.

Add as a preferred source on Google
TAGS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA