കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ വനിതാ ഡ്യൂട്ടി ഡോക്ടറിനെ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശികളായ വി ഡബ്ല്യു ജിന്സന്(23), മിഷേല്‍ ക്ലീറ്റസ്(18), ജിബിന്‍ ജോസഫ്(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ കൂട്ടത്തിലുള്ള ഒരാൾക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു മൂവർ സംഘം. നെറ്റിയിൽ പരിക്കേറ്റ ഇയാൾക്ക് സ്റ്റിച്ച് ഇടുന്നതിനു വേണ്ടി പുരികം വടിച്ചു കളയേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞത് സംഘത്തെ പ്രകോപിപ്പിച്ചു. പുരികം വടിക്കാതെ സ്റ്റിച്ച് ഇടണമെന്ന ഇവരുടെ ആവശ്യം ഡോക്ടറും വകവച്ചു കൊടുത്തില്ല. ഇതിനെതുടർന്ന് ഇവർ വനിതാ ഡോക്ടറെയും മറ്റ് ജീവനക്കാരെയും അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |