കായംകുളം: അഴീക്കൽ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി പി. സുധീർ എന്നിവർ സന്ദർശിച്ചു.
കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്നും അനാഥരായ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സമ്പൂർണ ഭവന പദ്ധതി നയം നിലനിൽക്കെ, പൊളിഞ്ഞ് വീഴാറായി നിൽക്കുന്ന വീടുകളിൽ താമസിക്കേണ്ടി വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം നരക പൂർണമാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ സോമൻ. ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ. കൊച്ചുമുറി രമേശ്. ഡി.അശ്വനീദേവ്, കൃഷ്ണകുമാർ, രാമദാസ് തുടങ്ങിയവരും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |