ടി.പി.ആർ 18.34%
ആലപ്പുഴ: ഇന്നലെ 2086 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15424ആയി. 18.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2055 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 912 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ ആകെ രോഗമുക്തരായവർ 253113ആയി. 11372 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്കയച്ചത്.
267 പേർ കോവിഡ് ആശുപത്രികളിലും 2366 പേർ സി.എഫ്.എൽ.ടി.സി.കളിലും ചികിത്സയിലുണ്ട്. 10544 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |