SignIn
Kerala Kaumudi Online
Saturday, 27 April 2024 10.01 AM IST

വെള്ളിത്തേരിൽ ...

praveen

പാരാലിമ്പിക്സ് : ഹെജമ്പിൽ പ്രവീണിന് വെള്ളി

ഷൂട്ടിംഗിൽ അവനിക്കും അമ്പെയ്ത്തിൽ ഹർവീന്ദറിനും വെങ്കലം

പാരാലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യ.മെഡൽക്കൊയ്ത്ത് തുടരുന്നു. ഇന്നലെ പുരുഷൻമാരുടെ ടി64 ഹൈജമ്പിൽ പ്രവീൺകുമാർ ഏഷ്യൻ റെക്കാഡോടെ സ്വർണം നേടിയപ്പോൾ ഷൂട്ടിംഗിൽ അവനി ലേഖരയും ആർച്ചറിയിഷ ഹർവീന്ദറും വെങ്കലം നേടി. ഇന്ത്യയുടെ എക്കതാലത്തേയും വലിയ മെഡൽ വേട്ടയാണ് ഇത്തവണത്തേത്.

പുരുഷൻമാരുടെ ഹൈജമ്പ് ടി64ൽ 2.07 മീറ്രർ ക്ലിയർ ചെയ്താണ് പ്രവീൺ കുമാർ ഏഷ്യൻ റെക്കാഡോടെ വെള്ളി സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ 1.83 മീറ്റർ ക്ലിയർ ചെയ്ത താരം രണ്ടാം ശ്രമത്തിൽ അത് 1.97 മീറ്ററാക്കി ഉയർത്തി.തുടർന്ന് 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കന്നാണ് പതിനെട്ട് കാരനായ പ്രവീൺ വെള്ളിയണിഞ്ഞത്. ബ്രട്ടൺന്റെ ജൊനാതാൻ ബ്രൂമിനാണ് (2.10 മീറ്റർ)​ സ്വർണം. ഇത്തവണ പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് നോയിഡ സ്വദേശിയായ പ്രവീൺ.

ചരിത്രം അവനി

വനിതകളുടെ 50 മീറ്രർ റൈഫിൾ 3 എസ്. എച്ച് വൺ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അവനി ലേഖര ഒരു പാരാലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യഇന്ത്യൻ വനിതാ താരമെന്ന റെക്കാഡ് സ്വന്തമാക്കി.

നേരത്തെ പാരലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ്.എച്ച് 1 ഇനത്തിലായിരുന്നു 19കാരിയായ അവനിയുടെ സുവർണനേട്ടം.

ഉന്നം പിഴയ്ക്കാതെ ഹർവീന്ദർ

പുരുഷവിഭാഗം വ്യക്തിഗത റീ കർവ് വിഭാഗത്തിലാണ് ഹർവീന്ദർസിംഗ് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യമെഡലാണിത്. വെങ്കല മെഡൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ മിൻ സു കിമ്മിനോട് തുല്യത പാലിച്ചതിനെത്തുടർന്ന് ഷൂട്ടൗട്ടിൽ 6-5ന് ജയിച്ചാണ് ഹർവീന്ദർ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. ഹർവീന്ദറിന്റെ വെങ്കലത്തോടെ ഇന്ത്യയുടെ അക്കൗണ്ടിൽ 13 മെഡലുകളായി . പാരാലിമ്പിക്സിൽ ഇന്ത്യയുടെ ഏറ്രവും വലിയ മെഡൽ നേട്ടമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PARALYMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.