നെടുമങ്ങാട്: കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ആനാട് ജയന്റെ മാതാവും ആനാട് ഭാസ്കരവിലാസത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ പത്നിയുമായ ഗോമതി അമ്മ (86) നിര്യാതയായി. മറ്റു മക്കൾ: ജി. ലതികകുമാരി, ബി. കൃഷ്ണകുമാർ (കെ.എച്ച്.ആർ.ഡബ്ള്യു.എസ്), ജി.രമ ( കേരള ബാങ്ക്, വട്ടപ്പാറ). മരുമക്കൾ: പരേതനായ ജഢാധരൻ നായർ ( കണ്ണൻ ), ശ്രീജകുമാരി ഡി.എസ് (എം.ഡി, ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി), സിന്ധുലേഖ (ഹെഡ് നഴ്സ്, എസ്.എ.ടി), ജി.മധുസുദനൻ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |