SignIn
Kerala Kaumudi Online
Saturday, 27 April 2024 9.45 AM IST

പുതുമോടിയിൽ 13 സ്കൂൾ കെട്ടിടങ്ങൾ

school
അടുത്തദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കാരയ്ക്കാട് ഗവ എൽ.പി.എസ് കെട്ടിടം

ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഭൗതികസൗകര്യവികസനം പൂർത്തിയായ 13 സ്കൂൾ കെട്ടിടങ്ങൾ ജില്ലയിൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. പദ്ധതിയുടെ ഭാഗമായി 96 സ്കൂളുകളാണ് ഹൈടെക്കാകുന്നത്. നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും, രണ്ട് സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബിയുടെയും നബാർഡിന്റെയും സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെയും ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമാണം നടക്കുന്നത്.

ഫണ്ടുകൾ പലവിധം

1.അഞ്ചുകോടി രൂപയുടെ പദ്ധതിയിൽ ഒൻപതു സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക്. നാലു സ്കൂളുകളുടെ ഉദ്ഘാടനംകഴിഞ്ഞു.

2.മൂന്നുകോടി ചെലവിൽ 15 സ്കൂൾ കെട്ടിടങ്ങൾ. അഞ്ചു സ്കൂളുകളുടെ ഉദ്ഘാടനംകഴിഞ്ഞു. അഞ്ചിടത്ത് നിർമാണം പുരോഗമിക്കുന്നു. അഞ്ചു സ്കൂളുകളുടെ പണി ഉടൻ തുടങ്ങും

3.ഒരുകോടിയുടെ പ്ലാൻഫണ്ട് ഉപയോഗിച്ച് 48 സ്കൂളുകളുടെ പണി നടക്കുന്നു. 25 എണ്ണം ഉദ്ഘാടനംകഴിഞ്ഞു. ഒൻപതു സ്കൂളുകൾ പൂർത്തിയായി.

4.നബാർഡ് ഫണ്ട് ഉപയോഗിച്ച് രണ്ടു സ്കൂളുകളുടെ തറക്കല്ലിടൽ ഉടൻ

5. ഒരുകോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് 22 സ്കൂളുകൾ

ഉദ്ഘാടനം നടക്കുന്ന സ്കൂളുകൾ

ഗവ ഗേൾസ് എച്ച്.എസ്.എസ് ഹരിപ്പാട്, കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഇലിപ്പക്കുളം, ഗവ എൽ.പി.എസ് കാരയ്ക്കാട്, മാത്തൻ തരകൻ മെമ്മോറിയൽ ജി.യു.പി.എസ് പുത്തൻകാവ്, ഗവ എൽ.പി.എസ് മുളക്കുഴ, ഹരിജനോദ്ധാരണി എൽ.പി.എസ് ചെന്നിത്തല, ഗവ ജെ.ബി.എസ് മാന്നാർ, ജി.യു.പി.എസ് പേരിശ്ശേരി, ജി.എച്ച്.എസ്.എസ് പുലിയൂർ, ജി.യുപി.എസ് ഹരിപ്പാട്, ജി.എൽ.പി.എസ് പൊന്നാട്, ജി.യു.പി.എസ് ചതുർത്ഥ്യാകരി, ജി.യു.പി.എസ് കാവാലം

കൊവിഡ് കാലത്തിനുശേഷം കുട്ടികൾ സ്കൂളുകളിലെത്തുമ്പോൾ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണു നടക്കുന്നത്. ജില്ലയിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക്കായി. അക്കാദമിക് നിലവാരം ഉയർന്നു. കുട്ടികളുടെ എണ്ണവും കൂടി.

എ.കെ. പ്രസന്നൻ,ജില്ലാ കോ-ഓർഡിനേറ്റർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.