കൊച്ചി: റോയൽ എൻഫീൽഡിന്റെ പുതിയ ക്ളാസിക് 350 ബൈക്ക് വിപണിയിലെത്തി. 1.84 ലക്ഷം രൂപയാണ് കൊച്ചി എക്സ്ഷോറൂം പ്രാരംഭവില. 349 സി.സി., എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്. 20.2 ബി.എച്ച്.പിയാണ് കരുത്ത്. ടോർക്ക് 27 എൻ.എം. ഇന്ത്യയിലെയും ബ്രിട്ടനിലെയും രണ്ട് ടെക്നോളജി സെന്ററുകളിലായാണ് രൂപകല്പനയും വികസനവും നിർവഹിച്ചത്.
റെഡിച്ച്, ഹാൽസിയൺ, ഡാർക്ക്, ക്ളാസിക് സിഗ്നൽ, ക്ലാസിക് ക്രോം എന്നീ വേരിയന്റുകളിലായി 11 നിറഭേദങ്ങളിൽ പുതിയ മോഡൽ ലഭിക്കും. റെഡിച്ചിന് 1.84 ലക്ഷം, ഹാൽസിയണിന് 1.93 ലക്ഷം, ക്ളാസിക് സിഗ്നലിന് 2.04 ലക്ഷം, ഡാർക്കിന് 2.11 ലക്ഷം, ക്ളാസിക് ക്രോമിന് 2.15 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |