പൂച്ചാക്കൽ: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഫസ്റ്റ് വാക്സിൻ സമ്പൂർണമായി നടപ്പാക്കുന്നതിന് വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9.30 മുതൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തും. അഞ്ചാം വാർഡിന് 9.30 മുതലും പതിനൊന്നാം വാർഡിന് 11.30 മുതലും പന്ത്രണ്ടാം വാർഡിന് ഉച്ചയ്ക്ക് 2 മുതലും ഒൻപതാം വാർഡിന് വൈകിട്ട് 4 മുതലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 4, 6, 10 വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വാർഡിലുള്ളവർ വാക്സിനേഷൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |