ആലപ്പുഴ: ഒന്നര വർഷമായി വാഹനാപകടത്തിൽ കിടപ്പിലായ ഗുരുമന്ദിരം വാർഡ് നമ്പിശേരി വീട്ടിൽ അശോകന് റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രൽ 50,000 രൂപ വിലവരുന്ന ടിൽടപ് ടേബിൾ സൗജന്യമായി നൽകി. എ.എം. ആരിഫ് എം.പി ഉപഹാരം കൈമാറി. വാർഡ് കൗൺസിലർ രമ്യ സുർജിത്ത്, എം.ആർ. പ്രേം, റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രൽ പ്രസിഡന്റ് ജെ. രാജേഷ്, അസി. ഗവർണർ റൊ. സി. ജയകുമാർ, ക്ലബ് സെക്രട്ടറി റൊ. കെ. ജയകുമാർ, സർവീസ് പ്രൊജക്ട് ഡയറക്ടർ റൊ. എൻ. കൃഷ്ണകുമാർ, റൊട്ടേറിയന്മാരായ എ. രാധാകൃഷ്ണൻ, തുളസീദാസ്, അജയകുമാർ, സീനോ വിജയരാജ്, നസീർ സലാം, സുനിൽ കുമാർ, നന്ദകുമാർ, സന്തോഷ് കുമാർ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |