ന്യൂയോർക്ക്: ബഹിരാകാശ വിനോദ സഞ്ചാരം എന്ന സ്വപ്ന പദ്ധതിയിലേക്കുള്ള നിർണായക ചുവടു വയ്പ്പായി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ വാഹനത്തിൽ സാധാരണക്കാർ ബഹിരാകാശത്തേക്ക് പോകുന്നു. സെ്പ്റ്റംബർ 15നാണ് 'ഇൻസ്പിറേഷൻ 4' എന്നു പേരിട്ട ദൗത്യത്തിൽ 4 പേർ ബഹിരാകാശ നടത്താൻ പോകുന്നത്. ശതകോടീശ്വരൻ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പേസ് എക്സ്. പൈലറ്റമായ ജാരെഡ് ഐസാക്മാനൊപ്പം മൂന്നു സാധാരണക്കാരാണ് ദൗത്യത്തിൽ പങ്കാളികളാകുന്നത്. സെയിന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണമാണ് യാത്രയുടെ പ്രധാനലക്ഷ്യം. സെയ്ന്റ് ജൂഡിലെ ഡോക്ടറുടെ സഹായിയുമായ ഹാലി ആർസെനോക്സാണ് യാത്രക്കാരിലൊരാൾ. സിയാൻ പ്രോക്ടർ, ക്രിസ് സെബ്രോസ്കി എന്നിവരാണ് മറ്റുള്ളവർ. മൂന്നുപേരുടെയും ചെലവ് വഹിക്കുന്നത് ഐസാക്മാനാണ്. ഫ്ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ദൗത്യസംഘം പുറപ്പെടുക.
ക്രൂ ഡ്രാഗൺ വാഹനത്തിൽ ഭൂമിയെ വലംവെയ്ക്കുന്ന സംഘം മൂന്ന് ദിവസത്തിനുശേഷം തിരിച്ച് ഫ്ളോറിഡ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങും. ഇക്കൊല്ലം ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഇൻസ്പിറേഷൻ 4 ദൗത്യത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |