SignIn
Kerala Kaumudi Online
Friday, 26 April 2024 11.14 PM IST

ആസ്തിയിൽ 1.09 ലക്ഷം കോടി രൂപയുടെ വർദ്ധന,​ $10,000 കോടി ക്ലബിലേക്ക് മുകേഷ് അംബാനി

ambani

മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും ഏഷ്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനിയുടെ ആസ്‌തി 10,000 കോടി ഡോളറിലേക്ക് (സുമാർ 7.30 ലക്ഷം കോടി രൂപ). 9,260 കോടി ഡോളറാണ് (6.76 ലക്ഷം കോടി രൂപ) നിലവിൽ അദ്ദേഹത്തിന്റെ ആസ്‌തി. സെൻസെക്‌സിൽ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓഹരിക്കുതിപ്പിന്റെ പിൻബലത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം മുകേഷിന്റെ ആസ്‌തിയിൽ 370 കോടി ഡോളറിന്റെ (27,000 കോടി രൂപ) വർദ്ധനയുണ്ടായിരുന്നു.

2021ൽ ഇതുവരെ ആസ്‌തിയിലുണ്ടായ വർദ്ധന 1,500 കോടി ഡോളറാണ് (1.09 ലക്ഷം കോടി രൂപ). നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നരിൽ ബ്ളൂംബെർഗ് ശതകോടീശ്വര പട്ടികപ്രകാരം 12-ാമതാണ് മുകേഷ്. 20,070 കോടി ഡോളർ (14.66 ലക്ഷം കോടി രൂപ) ആസ്‌തിയുള്ള ജെഫ് ബെസോസാണ് (ആമസോൺ മുൻ സി.ഇ.ഒ) ഒന്നാമത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MUKESH AMBANI, RELIANCE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.