തിരുവല്ല: അയൽവാസിയെ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. കുളക്കാട് ദർശനയിൽ സ്റ്റോയി വർഗീസ് (30), കോട്ടത്തോട് പാറയിൽ വീട്ടിൽ സന്തോഷ് (27) എന്നിവരാണ് അറസ്റ്റിലായത്. കുളക്കാട് മുണ്ടപ്പള്ളിത്തറയിൽ വീട്ടിൽ സനൽ ജോസിനെ വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി വീടിന് സമീപത്തായിരുന്നു ആക്രമണം. കേസിൽ ഒന്നാം പ്രതിയായ സ്റ്റോയി വർഗീസിനെ ശനിയാഴ്ച വീട്ടിൽനിന്നും അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവിൽ പോയ സന്തോഷിനെ ഇന്നലെ പുലർച്ചെ ബന്ധുവീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് തിരുവല്ല സി.ഐ. പറഞ്ഞു. കൂട്ടുപ്രതിയും സ്റ്റോയുടെ സഹോദരനുമായ സ്റ്റാൺ പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു. സ്റ്റാണിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |