ആലപ്പുഴ: ജില്ലയിലെ കുടുംബശ്രീ ഓണക്കിറ്റ് വിറ്റുവരവിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ സി.ഡി.എസ് മുന്നിൽ. 12,75,000 രൂപയുടെ വിറ്റുവരവാണ് നടത്തിയത്. കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന പായസം മിക്സ്, വെളിച്ചെണ്ണ, പച്ചക്കറികൾ ഉൾപ്പെടെയുള്ളവയാണ് വിതരണം ചെയ്തത്.
കിറ്റൊന്നിന് 250 രൂപയായിരുന്നു വില. നാലുദിവസം പഞ്ചായത്തിലെ സി.ഡി.എസിന് കീഴിലുള്ള 365 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള 5,000 കുടുംബങ്ങൾക്ക് കിറ്റ് നൽകി. മികച്ച വരുമാനം സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സി.ഡി.എസ് ചെയർപേഴ്സൺ സുകന്യ സജിമോൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഖലാൽ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |