തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശി ജാഹിർ ഹുസൈനാണ് (48) ഇന്നലെ ജയിൽ ചാടിയത്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ജാഹിർ ഹുസൈൻ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. അലക്കു കേന്ദ്രത്തിൽ ജോലിയ്ക്ക് നിയോഗിച്ച ഇയാൾ, അസി. പ്രിസൺ ഓഫീസർ പി.എസ്.അമലിന്റെ കണ്ണുവെട്ടിച്ച് ജയിൽ ചാടി ഓട്ടോയിൽക്കയറി രക്ഷപ്പെടുകയായിരുന്നു.
തമ്പാനൂരിലെത്തി ബസിലോ ട്രെയിനിലോ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അസി. പ്രിസൺ ഓഫീസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.രണ്ട് കേസുകളിൽ പ്രതിയായ ജാഹിർ 2004 മുതൽ ജയിലിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |