SignIn
Kerala Kaumudi Online
Tuesday, 07 May 2024 8.14 PM IST

മെക്സിക്കോയിൽ വൻ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവർത്തനം തുടരുന്നു

mexico

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. പലയിടത്തെയും ഗതാഗത വാർത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരാൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പലയിടങ്ങളിലും വാതക ചോർച്ച ഉണ്ടായതായും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ സമയം പുലർച്ച 7:17നായിരുന്നു ഭൂചലനമുണ്ടായത്. തുടർ ചലനങ്ങൾ ഉണ്ടായതോടെ ആളുകൾ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പുറത്തേക്കോടി. ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

അത്‌ലാന്റിക്, പസഫിക് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട മെക്സിക്കോ, ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ ഭീഷണിയുള്ള സ്ഥലങ്ങളിൽ ഒന്നാണ്. 1985 സെപ്റ്റംബർ 19 ന് മെക്സിക്കോ സിറ്റിയിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പതിനായിരത്തിലധികം ആളുകൾ മരിക്കുകയും നൂറുകണക്കിന് കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു. 2017 ൽ 7.1 ഭൂകമ്പത്തിൽ 370 പേരാണ് മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, 7.1 MAGNITUDE EARTHQUAKE STRIKES MEXICO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.