ആലപ്പുഴ: തിരുവനന്തപുരം, എറണാകുളം മേഖലകളിൽ ഉൾപ്പെടെ കോഴിക്കോട് തുടങ്ങിയതുപോലുള്ള നിപ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു.
പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധർ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ പരിശോധനാ യൂണിറ്റ് സജ്ജമാക്കി. ഇത്തരം യൂണിറ്റുകൾ വന്നാലേ പരിശോധനാ റിപ്പോർട്ട് വേഗം ലഭിക്കൂ. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക താല്പര്യം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |