ആലപ്പുഴ: കുട്ടനാട്ടിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു. കാറുകളും, ബൈക്കുകളും ഉൾപ്പടെ ആറ് വാഹനങ്ങളാണ് അജ്ഞാതർ കത്തിച്ചത്. കൈനകരി പഞ്ചായത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
പുലർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമായിരുന്നു വണ്ടികൾ കത്തിച്ചത്. സംഭവത്തിൽ നെടുമുടി, പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |