ഗുരുവായൂർ: പ്രമുഖ വ്യവസായി രവി പിളളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടപന്തലിൽ അലങ്കാരങ്ങൾ നടത്തിയതിനെതിരെ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. നടപന്തലിൽ സ്ഥാപിച്ച ഭീമൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളുമുൾപ്പടെ അലങ്കാരങ്ങളുടെ ദൃശ്യങ്ങൾ സമൂഗൃഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കോടതി സ്വമേധയാ ഇടപെട്ടത്.
എന്ത് സാഹചര്യത്തിലാണ് ക്ഷേത്ര ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്‌ചയ്‌ക്ക് മുൻപ് ഇക്കാര്യത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടക്കുന്നതെന്ന് ചോദിച്ച കോടതി ഇക്കാര്യം അഡ്മിനിസ്‌ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും പറഞ്ഞു.
കോടതി ഇടപെട്ടതിനെ തുടർന്ന് കട്ടൗട്ടുകൾ നീക്കം ചെയ്‌തിരുന്നു. പൂക്കൾ കൊണ്ട് അലങ്കരിക്കാൻ മാത്രമേ അനുമതി നൽകിയിരുന്നുളളുവെന്ന് ദേവസ്വം അറിയിച്ചു. വിവാഹത്തിന് അലങ്കാരം നടത്തിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ അറിവില്ലായ്‌മയാണ് കൂറ്റൻ ബോർഡുകളും കമാനവും വയ്‌ക്കാനിടയായതെന്ന് ദേവസ്വം വാദിക്കുന്നു. ഒരു വിവാഹ സംഘത്തിൽ 12 പേർക്ക് മാത്രമാണ് അനുമതി നൽകിയതെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |