പള്ളുരുത്തി: എം.എയ്ക്ക് ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മിയേയും പ്ളസ് ടു പരീക്ഷയിൽ ഫുൾ എപ്ളസ് നേടിയ ആരതി രാജിനെയും ഹിന്ദു ഐക്യവേദി ആദരിച്ചു. കൊച്ചി താലൂക്ക് അദ്ധ്യക്ഷൻ ടി. പി. പത്മനാഭൻ , വർക്കിംഗ് പ്രസിഡന്റ് സദാനന്ദൻ, കൊച്ചി താലൂക്ക് ജനറൽ സെക്രട്ടറി രാഗിണി തുളസിദാസ് , പള്ളുരുത്തി മേഖല അദ്ധ്യക്ഷൻ കെ.രവികുമാർ, കൊച്ചി മേഖല കമ്മിറ്റി അംഗം ബിപിൻ കുമാർ തുടങ്ങിയവർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോയും കൈമാറുകയും ചെയ്തു. കൊച്ചി താലൂക്ക് ജനറൽ സെക്രട്ടറി പി.പി.മനോജ് സംഘടനാ സെക്രട്ടറി പി. വി. ജയകുമാർ, ട്രഷറർ ഭരത് കുമാർ, പള്ളുരുത്തി മേഖലാ ജനറൽ സെക്രട്ടറി എ .കെ അജയ് കുമാർ തുടങ്ങിയവർ പങ്കാളികളായി.