അമ്പലപ്പുഴ: ദേശീയപാതയിലെ വലിയ കുഴികൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ആലപ്പുഴ കളർകോട് മുതൽ കരുവാറ്റവരെ അനേകം കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, നീർക്കുന്നം, കാക്കാഴം മേൽപ്പാലം, പായൽക്കുളങ്ങര, കരൂർ, പുറക്കാട്, തോട്ടപ്പിള്ളി, കരുവാറ്റ എന്നിവിടങ്ങളിലാണ് കുഴികൾ രൂപ്പെട്ടിരിക്കുന്നത്. മഴയത്ത് കുഴികളിൽ വെള്ളം നിറയുന്നതിനാൽ വാഹനാപകടങ്ങൾ പതിവാണ്. രാത്രി കാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്നുണ്ട്. ഒരു മാസം മുമ്പ് കുഴികൾ അടച്ചെങ്കിലും ശക്തമായ മഴയിൽ ഇവ വീണ്ടും രൂപപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |