SignIn
Kerala Kaumudi Online
Saturday, 27 April 2024 7.52 AM IST

ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്ഥാന് പുതിയ പരിശീലക സംഘം, മുൻ ആസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ മുഖ്യപരിശീലകൻ

mathew-hayden

ഇസ്ലമാബാദ്: ഐ സി സി ടി ട്വന്രി ലോകകപ്പിൽ പാകിസ്ഥാനെ ആസ്ട്രേലിയയുടെ മുൻ ക്രിക്കറ്റർ മാത്യു ഹെയ്ഡൻ പരിശീലിപ്പിക്കും. 1993 മുതൽ 2008 വരെ ആസ്ട്രേലിയക്കു വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഹെയ്ഡൻ, 2003ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ലോകകപ്പിൽ ആസ്ട്രേലിയയുടെ കിരീട നേട്ടത്തിനു പിന്നിലെ മുഖ്യ വിജയശില്പി കൂടിയായിരുന്നു. ഹെയ്ഡനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ മുൻ ഫാസ്റ്റ് ബൗളർ വെർണൻ ഫിലാൻഡറിനെ ബൗളിംഗ് പരിശീലകനായും പാകിസ്ഥാൻ നിയമിച്ചിട്ടുണ്ട്.

ഒക്ടോബർ 24ന് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. 26ന് ന്യൂസിലാൻഡിനെതിരെയും 29ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് പാകിസ്ഥാന്റെ അവശേഷിക്കുന്ന മത്സരങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MATHEW HAYDEN, PAKISTAN, ICCT20, CRICKET, WORLD CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.