
ബംഗളൂരു: വീട്ടമ്മയുടെ വസ്‌ത്രം സംഘംചേർന്ന് ഊരിക്കളയുകയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്‌ത നാലംഗ സംഘം പിടിയിൽ. കർണാടകയിലെ ഷഹാപൂർ ടൗണിന്റെ സമീപമാണ് സംഭവം. ക്രൂരമർദ്ദനത്തിന്റെയും ലൈംഗിക അധിക്ഷേപത്തിന്റെയും വീഡിയോ വൈറലായതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഒൻപത് മാസം മുൻപായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
ഒരു വീട്ടമ്മയെ സംഘംചേർന്ന് മർദ്ദിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും അസഭ്യം പറയുകയും അതിക്രമത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഷഹാപൂർ പൊലീസ് പ്രതികളെ പിടികൂടിയതായും യാദ്‌ഗീർ ജില്ലാ എസ്‌പി സി.ബി വേദമൂർത്തി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |