
കൊച്ചി: കപ്പൽശാലയ്‌ക്ക് നേരെ വീണ്ടും ബോംബ് ഭീഷണിയുമായി ഇമെയിൽ സന്ദേശം ലഭിച്ചു. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് കപ്പൽശാലയിൽ സ്‌ഫോടനം നടത്തുമെന്നാണ് മെയിൽ. തുടർന്ന് കപ്പൽശാല അധികൃതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മൂന്ന് ആഴ്‌ചകൾക്കിടയിൽ ഇത് രണ്ടാം തവണയാണ് കപ്പൽശാലയെ ലക്ഷ്യമാക്കി ഭീഷണി സന്ദേശം ലഭിക്കുന്നത്.
ഐഎൻഎസ് വിക്രാന്ത് യുദ്ധകപ്പൽ ബോംബിട്ട് തകർക്കുമെന്ന് ഓഗസ്‌റ്റ് 24ന് ഒരു ഭീഷണി സന്ദേശമുണ്ടായിരുന്നു. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തിൽ കപ്പൽശാല ഉദ്യോഗസ്ഥരുടെ പദവിയും പേരും പറഞ്ഞതിനെ തുടർന്ന് ചില ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും ഈ കേസിലും ഇതുവരെ പ്രതികളെയൊന്നും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |